അന്നമയ്യ കീര്തന നവനീതചോരാ നമോ നമോ
നവനീതചോര നമോ നമോ
നവമഹിമാര്ണവ നമോ നമോ ||
ഹരി നാരായണ കേശവാച്യുത ശ്രീകൃഷ്ണ
നരസിംഹ വാമന നമോ നമോ |
മുരഹര പദ്മ നാഭ മുകുംദ ഗോവിംദ
നരനാരായണരൂപ നമോ നമോ ||
നിഗമഗോചര വിഷ്ണു നീരജാക്ഷ വാസുദേവ
നഗധര നംദഗോപ നമോ നമോ |
ത്രിഗുണാതീത ദേവ ത്രിവിക്രമ ദ്വാരക
നഗരാധിനായക നമോ നമോ ||
വൈകുംഠ രുക്മിണീവല്ലഭ ചക്രധര
നാകേശവംദിത നമോ നമോ |
ശ്രീകരഗുണനിധി ശ്രീ വേംകടേശ്വര
നാകജനനനുത നമോ നമോ ||